സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ഇന്ന്
1516830
Sunday, February 23, 2025 3:18 AM IST
മല്ലപ്പള്ളി: റവ. ജോര്‍ജ് മാത്തന് മിഷന് ആശുപത്രിയില്‍ സ്ഥാപിക്കുന്ന 50 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് 12ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് നിര്‍വഹിക്കും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോള്‍ പ്രസംഗിക്കും. ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ പള്ളി വികാരി റവ. ഷാജി എം. ജോണ്സണ് അധ്യക്ഷത വഹിക്കും.
രണ്ടാഴ്ചയായി നടന്നുവന്ന സൗഖ്യദായക പക്ഷാചരണത്തിന്റെ സമാപനവും നടക്കും. ഡോ. റെജി വര്‍ഗീസ് സന്ദേശം നല്‍കും. പാശ്ചാത്യ സംഗീതത്തിന് സമഗ്ര സംഭാവനകള്‍ നല്കിയ ടി.വി. ചെറിയാന് ജ്ഞാനനിക്ഷേം അവാര്‍ഡ് ബിഷപ് സമ്മാനിക്കും ഭാഷാപണ്ഡിതനായിരുന്ന ആര്‍ച്ച്ഡീക്കന്‍ ഉമ്മന്‍ മാമ്മന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.