കുമ്പളന്താനം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍
1516828
Sunday, February 23, 2025 3:18 AM IST
കുമ്പളന്താനം: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ഇന്നു മുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ഇന്നു രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, 9.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, പ്രസംഗം - വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം. 11ന് വെള്ളയില്‍ കുരിശിങ്കല്‍ കൊടിയേറ്റ്.
നാളെ മുതല്‍ 26 വരെ എല്ലാ ദിവസവും രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന. 27നു വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, 6.15 ന് സന്ധ്യാപ്രാര്‍ഥന, 6.30ന് ഫാ. ജെനി ഇരുപതിലും 28നു വൈകുന്നേരം ഫാ. ജോസ് തൈപ്പറമ്പിലും വചനപ്രഘോഷണം നടത്തും.
മാര്‍ച്ച് ഒന്നിനു രാവിലെ 7.15ന് പ്രഭാത പ്രാര്‍ഥന, 7.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം ഫാ. ഫിലിപ്പ് മഞ്ചാടിയില്‍ കാര്‍മികനാകും. വൈകുന്നേരം 5.30ന് വെള്ളയില്‍ കുരിശടിയില്‍ ചെണ്ടമേളം, 6.15ന് സന്ധ്യാപ്രാര്‍ഥന മേഖലാ വികാരി ഫാ. മാത്യു തടത്തില്‍ കാര്‍മികത്വം വഹിക്കും.
6.30ന് ഫാ. മാത്യു പൊട്ടുകുളത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. രാത്രി ഏഴിന് പള്ളിയിലേക്ക് തിരുനാള്‍ റാസ. ഫാ. തോമസ് പയ്യംപള്ളില്‍ (വികാരി, അയിരൂര്‍). തുടര്‍ന്ന് സമാപന ആശീര്‍വാദം, നേര്‍ച്ച. 8.30ന് ശിങ്കാരി മേളം, ആകാശ വിസ്മയം.
രണ്ടിനു രാവിലെ 8.15ന് കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്വാനോസിനു സ്വീകരണം, 8.30ന് പ്രഭാത നമസ്കാരം ഒമ്പതിന് തിരുനാള്‍ കുര്‍ബാന, പ്രസംഗം. ആദ്യകുര്‍ബാന സ്വീകരണം, കുരിശടിയിലേക്ക് പ്രദക്ഷിണം, സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, സമ്മാനദാനം. 11.30ന് തിരുനാള്‍ കൊടിയിറക്ക് തുടര്‍ന്ന് നേര്‍ച്ചവിളമ്പ്.