നിർമാണോദ്ഘാടനം
1516568
Saturday, February 22, 2025 3:22 AM IST
മന്ദമരുതി: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന മന്ദമരുതി - വലിയകാവ് റോഡിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷേർളി ജോർജ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, പ്രമോദ് മന്ദമരുതി, എം.എസ്. സുജ, കെ. ഇ. മാത്യു, ബിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.