കോൺഗ്രസ് സന്പൂർണ നേതൃസംഗമം നാളെ
1516556
Saturday, February 22, 2025 3:10 AM IST
പത്തനംതിട്ട: പുതുതായി തെരഞ്ഞെടുത്ത വാർഡ് പ്രസിഡന്റുമാർ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോിയത്തിൽ സമ്പൂർണ നേത്യസംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു.
നേതൃസംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വാർഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള ഡിസിസിയുടെ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനവും നടക്കും.
എഐസിസി ഭാരവാഹികൾ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപി മാർ, എംഎൽഎമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളോടനുബന്ധിച്ച് കെപിസിസിയുടെ മിഷൻ 2025 ഭാഗമായിട്ടാണ് സമ്പൂർണ നേതൃസംഗമം സംഘടിപ്പിക്കുന്നത്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽകിഴക്കുപുറം, സജി കൊട്ടയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.