മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ലി​നും ഫാ.​ലൂ​യി മ​രി​യ​ദാ​സി​നും യാ​ത്ര​യ​യ​പ്പ് ന​ല്കി
Sunday, June 23, 2024 7:01 AM IST
ചാ​യ്യോം: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രു​ണാ​പു​രം ഇ​ട​വ​ക​യി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന ഇ​ൻ​ഫാം മു​ൻ ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ലി​ന് ഇ​ൻ​ഫാം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന ചാ​യ്യോം ഇ​ട​വ​ക വി​കാ​രി​യും ഇ​ൻ​ഫാം ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ലൂ​യി മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി​ക്കും യാ​ത്ര​യ​യ​പ്പ് ന​ല്കി. ചാ​യ്യോം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗം വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗി​രി തി​രു​താ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, അ​പ്പ​ച്ച​ൻ പു​ല്ലാ​ട്ട്, സാ​ബു അ​റ​യ്ക്ക​കാ​ലാ​യി​ൽ, ഇ​ൻ​ഫാം ജി​ല്ലാ സെ​ക്ര​ട്ട​റി പീ​യൂ​സ് പ​റേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.