പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Friday, March 29, 2024 5:08 AM IST
സു​ൽ​ത്താ​ൻബ​ത്തേ​രി: വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളെ അ​റ​സ്റ്റു​ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കു​പ്പാ​ടി വേ​ണ്ടൂ​ർ പ​ണി​ക്ക​പ്പ​റ​ന്പി​ൽ മാ​ർ​ക്കോ​സ്(66), മ​ക​ൻ ബൈ​ജു(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായത്.

നാ​ല് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​ർ​ക്കോ​സി​നെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ എ​സ്ഐ ശ​ശി​കു​മാ​ർ, വ​നി​താ എ​എ​സ്ഐ ഷീ​ജ, സീ​നി​യ​ർ സി​പി​ഒ അ​രു​ണ്‍​ജി​ത്ത്, സി​പി​ഒ​മാ​രാ​യ അ​നി​ൽ, അ​ജ്മ​ൽ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്കു നേ​രേ​യാ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പോ​ലീ​സി​നെ ക​ണ്ട് വീ​ടി​ന്‍റെ വാ​തി​ൽ അ​ട​ച്ച പ്ര​തി​ക​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.

ഇ​തേ​ത്തു​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട് തു​റ​ന്ന​യു​ട​നാ​ണ് മാ​ർ​ക്കോ​സും മ​ക​നും ആ​ക്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.