സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് പൂർവകാല ജീവനക്കാരുടെ സംഗമം നടത്തി. സമന്വയം 2024 എന്ന പേരിൽ നടത്തിയ കൂടിച്ചേരൽ മുൻ ജീവനക്കാരനായ എൽജൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളി കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ശ്രേയസ് വിഷൻ 2030 എന്ന വിഷയത്തിൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് മറ്റമന വിഷയാവതരണം നടത്തി.
സ്റ്റാഫ് അംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്ത ചടങ്ങിൽ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, ലോക്കൽ മാനേജർ ഫാ. മാത്യു അറന്പാൻകുടി, ഫാ. ബെന്നി ഇടയത്ത്, പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട് മാനേജർ കെ.പി. ഷാജി, ട്രീസ, ബിനി തോമസ്, മുൻകാല ജീവനക്കാരായ ഫിലിപ്പോസ്, അഡ്വ. ഏലിയാസ് പോൾ, കെ.ടി. റെജി,
സേവ്യാർകുട്ടി ഫ്രാൻസിസ്, അനിൽ ഫിലിപ്പോസ്, പി.ബി. ശശികുമാർ, എം.എ. ബിജു, പി. ഡൊമിനിക്, പോൾ, പി.സി. ജോസ്, എം.യു. പൗലോസ്, പി.എം. പത്രോസ്, എ. യോഹന്നാൻ, മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളെ ആദരിക്കുകയും കലാപരിപാടികൾ നടത്തുകയും ചെയ്തു.