വോ​ട്ടെ​ടു​പ്പി​ന് ഒ​രു​ങ്ങി വ​യ​നാ​ട്; മ​ണ്ഡ​ല​ത്തി​ൽ 14,64,472 പേ​ർ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം
Thursday, April 25, 2024 5:40 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വ​യ​നാ​ട്ടി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ്, എ​ഡി​എം കെ. ​ദേ​വ​കി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ്റ​ലി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ണ്ഡ​ല​ത്തി​ൽ 14,64,472 പേ​ർ​ക്കാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം. വ​യ​നാ​ട്ടി​ൽ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 3,11,274 പു​രു​ഷ വോ​ട്ട​ർ​മാ​രും 3,24,651 സ്ത്രീ ​വോ​ട്ട​ർ​മാ​രും അ​ഞ്ച് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ 6,35,930 പേ​രാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​യ വ​ണ്ടൂ​രി​ൽ 2,32,839 ഉം ​നി​ല​ന്പൂ​രി​ൽ 2,26,008 ഉം ​ഏ​റ​നാ​ട് 1,84,363 ഉം ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി​യി​ൽ 1,83,283 ഉം ​വോ​ട്ട​ർ​മാ​രു​ണ്ട്. ജി​ല്ല​യി​ൽ 32,644 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്.

വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ 15,224 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 8,496 പു​രു​ഷ​മാ​രും 6,728 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 6,102 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​ണ്ട്. 9,970 പേ​രാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ 85 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള വോ​ട്ട​ർ​മാ​ർ. ജി​ല്ല​യി​ൽ 100 വ​യ​സി​ന് മു​ക​ളി​ലു​ള്ള 49 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും. ജി​ല്ല​യി​ൽ 18നും 19​നും വ​യ​സി​നി​ട​യി​ൽ 8,878 വോ​ട്ട​ർ​മാ​രു​ണ്ട്. 4,518 പു​രു​ഷ​ൻ​മാ​രും 4,360 സ്ത്രീ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 2049 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്.

നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട​ർ​മാ​ർ(​നി​യോ​ജ​ക​മ​ണ്ഡ​ലം,പു​രു​ഷ​ൻ, വ​നി​ത, ആ​കെ എ​ന്ന ക്ര​മ​ത്തി​ൽ):​മാ​ന​ന്ത​വാ​ടി 99,446 1സ01,937 2,01,383. ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി1,10,039 1,15,596 2,25,635.

ക​ൽ​പ്പ​റ്റ 1,01,789, 1,07,118 2,08,912. നി​ല​ന്പൂ​ർ1,10,578, 1,15,424 2,26,008. വ​ണ്ടൂ​ർ1,14,822, 1,18,017, 2,32,839.

ഏ​റ​നാ​ട്93,590, 90,773, 1,84,363. തി​രു​വ​ന്പാ​ടി90,790, 92,489 1,83,283. സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ2,049.
1,327 പോ​ളിം​ഗ് സ്റ്റേ​ഷ​ൻ

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1,327 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. ക​ൽ​പ്പ​റ്റ 187, മാ​ന​ന്ത​വാ​ടി173, സു​ൽ​ത്താ​ൻ ബ​ത്തേ​രി216, വ​ണ്ടൂ​ർ205, നി​ല​ന്പൂ​ർ202, ഏ​റ​നാ​ട്163, തി​രു​വ​ന്പാ​ടി178 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം. ഏ​റ​നാ​ട് ര​ണ്ടും വ​ണ്ടൂ​രി​ൽ ഒ​ന്നും ഓ​ക്സി​ല​റി ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വി​ല്ലേ​ജി​ൽ ഒ​ന്ന് എ​ന്ന ക​ണ​ക്കി​ൽ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

മ​ണ്ഡ​ല​ത്തി​ൽ 189 പ്ര​ത്യേ​ക സു​ര​ക്ഷാ ബൂ​ത്തും മൂ​ന്ന് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തും ര​ണ്ട് വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​മാ​ണ് ഉ​ള്ള​ത്. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 50, ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 28, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ആ​റ്, തി​രു​വ​ന്പാ​ടി​യി​ൽ 23, ഏ​റ​നാ​ടി​ൽ മൂ​ന്ന്, നി​ല​ന്പൂ​രി​ൽ 56, വ​ണ്ടൂ​രി​ൽ 23 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ത്യേ​ക സു​ര​ക്ഷാ ബൂ​ത്തു​ക​ൾ. മാ​ന​ന്ത​വാ​ടി​യി​ൽ ര​ണ്ടും തി​രു​വ​ന്പാ​ടി​യി​ൽ ഒ​ന്നും പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ട്. തി​രു​വ​ന്പാ​ടി​യി​ൽ ര​ണ്ട് വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ണ്ട്.

പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണം

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നും വോ​ട്ടെ​ണ്ണ​ലി​നും മാ​ന​ന്ത​വാ​ടി​യി​ൽ സെ​ന്‍റ് പാ​ട്രി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബ​ത്തേ​രി​യി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, ക​ൽ​പ്പ​റ്റ​യി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വ വി​ത​ര​ണ​സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

തി​രു​വ​ന്പാ​ടി​യി​ൽ അ​ൽ​ഫോ​ൻ​സ സീ​നി​യ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഏ​റ​നാ​ടി​ൽ ജി​യു​പി​എ​സ് ചു​ള്ള​ക്കാ​ട് മ​ഞ്ചേ​രി, നി​ല​ന്പൂ​രി​ൽ മാ​ർ​ത്തോ​മാ കോ​ള​ജ് ചു​ങ്ക​ത്ത​റ, വ​ണ്ടൂ​രി​ൽ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യാ​ണ് പോ​ളി​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ.

വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ട്രോം​ഗ് റൂ​മും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​വും മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മ കോ​ള​ജി​ലും തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ത്തി​ലേ​ത് അ​ൽ​ഫോ​ണ്‍​സ സീ​നി​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും.

പ​ഴു​ത​ട​ച്ച് സു​ര​ക്ഷ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ പോ​ലീ​സി​നു പു​റ​മേ അ​ധി​ക സേ​ന​ക​ളെ​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സി​ആ​ർ​പി​എ​ഫി​ന്‍റെ ഒ​രു ക​ന്പ​നി​യും എ​സ്എ​സ്ബി​യു​ടെ നാ​ലു ക​ന്പ​നി​യും ജി​ല്ല​യി​ലു​ണ്ട്.

ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ​നി​ന്നു​ള്ള 144 ഉം ​കെഎ​ൽ​എ​സ്എ​പി​യി​ലെ 20ഉം ​ടി​എ​ൻ​എ​സ്എ​പി​യി​ലെ 24ഉം ​ആ​ളു​ക​ൾ സു​ര​ക്ഷാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കും.