സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Thursday, March 28, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ്വീ​പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്കെഎം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി. റ​വ​ന്യു വ​യ​നാ​ട്, എ​ൽ​എ​സ്ജി​ഡി വ​യ​നാ​ട്, ജി​ല്ലാ പോ​ലീ​സ്, പ്ര​സ് ക്ല​ബ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഫൈ​ന​ലി​ൽ പെ​നാ​ൾ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ജി​ല്ലാ റ​വ​ന്യു ടീം ​ജി​ല്ലാ പോ​ലീ​സ് ടീ​മി​നെ തോ​ൽ​പ്പി​ച്ചു. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പ്ര​സ്ക്ല​ബ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ൽ​എ​സ്ജി​ഡി ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

2023 സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​അം​ഗം മു​ഹ​മ്മ​ദ് റാ​ഷി​ദ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. എം​സി​സി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ എ​ഡി​എം കെ. ​ദേ​വ​കി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ്റ​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ. ഗോ​പി​നാ​ഥ്,സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​യു. സി​ത്താ​ര, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ. ​അ​നി​ത​കു​മാ​രി, സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.