ക​രി​യാ​ത്തും​പാ​റ പു​ഴ​യു​ടെ ഒ​ഴു​ക്ക് നി​ല​ച്ചു: പ്ര​ദേ​ശ​ത്ത് ജ​ല​ക്ഷാ​മം
Friday, April 26, 2024 6:05 AM IST
കൂ​രാ​ച്ചു​ണ്ട്: വേ​ന​ൽ ചൂ​ട് ക​ന​ത്ത​തോ​ടെ ക​രി​യാ​ത്തും​പാ​റ പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ച് പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ജ​ല​ക്ഷാ​മം. പു​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലെ​ല്ലാം ജ​ല​വി​താ​നം പാ​ടെ താ​ഴ്ന്ന​ത് പ്ര​ദേ​ശ​ത്ത് ജ​ല ക്ഷാ​മ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ഉ​ര​ക്കു​ഴി- ത​ല​യി​ണ​ക്ക​ണ്ടം റോ​ഡ് മേ​ഖ​ല, മു​പ്പ​താം​മൈ​ൽ അ​ങ്ക​ണ​വാ​ടി, ല​ക്ഷം​വീ​ട് കോ​ള​നി, ഇ​രു​പ​ത്തെ​ട്ടാം മൈ​ൽ, ക​മ്പ​നി​മു​ക്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​ത്.

ഈ ​മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തും ജ​ല​ക്ഷാ​മ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.