കു​ള​ത്തി​ൽ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച ന​ഫീ​സ​യെ കാ​ര​ശേ​രി ബാ​ങ്ക് ആ​ദ​രി​ച്ചു
Saturday, May 4, 2024 5:30 AM IST
മു​ക്കം: സ്വ​ജീ​വ​ൻ മ​റ​ന്ന് ആ​ഴ​മേ​റി​യ കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ര​ണ്ടു കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ വീ​ട്ട​മ്മ കാ​ര​ശേ​രി ഉ​റു​വി​ങ്ങ​ൽ ന​ഫീ​സ​യെ കാ​ര​ശേ​രി ബാ​ങ്ക് ആ​ദ​രി​ച്ചു.

കാ​ര​ശേ​രി​യി​ൽ ഒ​രു​വും​കു​ണ്ട് കു​ള​ത്തി​ൽ വീ​ണ കു​റ്റി​പ്പു​റ​ത്ത് അ​ബ്ദു​ൾ‌ മ​നാ​ഫി​ന്‍റെ മ​ക​ൻ ഫി​സാ​ൻ (11), സ​ഹോ​ദ​ര​ൻ അ​ബ്ദു​ൾ‌ ഗ​ഫൂ​റി​ന്‍റെ മ​ക​ൻ സ​യാ​ൻ (6) എ​ന്നി​വ​രാ​ണ് ന​ഫീ​സ​യു​ടെ ധീ​ര​ത​യി​ൽ ര​ക്ഷപ്പെ​ട്ട​ത്. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു റ​ഹ്മാ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ റു​ഖി​യ റ​ഹീം, ഡ​യ​റ​ക്ട​ർ റോ​സ​മ്മ ബാ​ബു, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, പി.​കെ.​സി. മു​ഹ​മ്മ​ദ്, ബേ​ബി ഖ​ദീ​ജ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​സി​ൻ, മു​ഹ​മ്മ​ദ് സി​നാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.