വോട്ടഭ്യര്‍ഥനയ്ക്കിടെ യുവാവിനു സൂര്യാതപമേറ്റു
Saturday, April 27, 2024 5:04 AM IST
നി​ല​മ്പൂ​ര്‍: തെ​ര​ഞ്ഞ​ടു​പ്പ് സ്ക്വാ​ഡ് വ​ര്‍​ക്കു​മാ​യി ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് സൂ​ര്യാ​ത​പ​മേ​റ്റു. നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ​ക്ക​ടു​ത്ത് പ​ട്ടി​ക്കാ​ട​ന്‍ ഷാ​ന​വാ​സി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ള്ള​ലേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​ത് മു​റി​വാ​യി മാ​റു​ക​യും ചെ​യ്തു. നി​ല​മ്പൂ​രി​ലെ 157-ാം ന​മ്പ​ര്‍ ബൂ​ത്തി​ന്‍റെ അ​വ​സാ​ന സ്ക്വാ​ഡ് വ​ര്‍​ക്കു​മാ​യി വീ​ട് ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഠി​ന​മാ​യ സൂ​ര്യ​ാത​പ​മേ​റ്റ​ത്.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, ഐ​എ​ന്‍​ടി​യു​സി നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ് ഷാ​ന​വാ​സ്.