ഉ​ഷ്ണ​ത​രം​ഗ ഭീ​ഷ​ണി ജോ​ലി പു​നഃ​ക്ര​മീ​ക​രി​ക്ക​ണം: എ​സ്ഇ​യു
Saturday, May 4, 2024 5:17 AM IST
മ​ല​പ്പു​റം: മി​ക്ക ജി​ല്ല​ക​ളി​ലും ഉ​ഷ്ണ​ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഫീ​ല്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​യ്ക്കു​വാ​നോ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​വാ​നോ അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും അ​ശാ​സ്ത്രീ​യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ക​ടു​ത്ത ചൂ​ടി​നെ നേ​രി​ടാ​നു​ത​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (എ​സ്ഇ​യു) ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്യു​ഷ്ണ കാ​ലാ​വ​സ്ഥ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം, വി​ശ്ര​മ​സ്ഥ​ലം, ഫാ​ന്‍ സൗ​ക​ര്യം, പ്ര​ഥ​മ ശു​ശ്രൂ​ഷ സൗ​ക​ര്യ​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ള്‍ ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. സ​മീ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​മീ​ദ് കു​ന്നു​മ്മ​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി. ​ല​ക്ഷ്മ​ണ​ന്‍, എ​ന്‍. കെ ​അ​ഹ​മ്മ​ദ്, മാ​ട്ടി മു​ഹ​മ്മ​ദ്, അ​ലി ക​രു​വാ​ര​ക്കു​ണ്ട്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ ശ​രീ​ഫ്, ട്ര​ഷ​റ​ര്‍ സ​ലീം ആ​ലി​ക്ക​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ സി. ​അ​ബ്ദു​ള്‍ ശ​രീ​ഫ്, നാ​സ​ര്‍ പൂ​വ​ത്തി, അ​നി​ല്‍​കു​മാ​ര്‍ വ​ള്ളി​ക്കു​ന്ന്, നാ​സ​ര്‍ ക​ഴു​ങ്ങി​ല്‍, സി.​പി നാ​ഫി​ഹ്, ശ​രീ​ഫ് കാ​ടേ​രി, സി.​പി ആ​ബി​ദ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.