കുറ്റിച്ചൽ : കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ20-ാമത് എംസിഎ ബാച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം എൻജിനിയറിംഗ് സർവീസസ് ആൻഡ് സെന്റർ ഹെഡ് സുനിൽ ജോസ് നിർവഹിച്ചു.
കോളജ് ഡയറക്ടർ റവ. ഡോ. ബിജോയ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെഷിബ വിൽസൺ, എംസിഎ വകുപ്പ് മേധാവി ബിസ്മി കെ. ചാർലിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷെറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.