മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം: ക​ള​ക്‌ഷന്‍ ഡ്രൈ​വി​ന് തു​ട​ക്ക​മാ​യി
Saturday, September 21, 2024 6:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ള​ക്‌ഷന്‍ ഡ്രൈ​വി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ആ​റാ​ലും​മൂ​ട്, ഓ​ല​ത്താ​ന്നി, പെ​രു​ന്പ​ഴു​തൂ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും അ​ക്ഷ​യ കോം​പ്ല​ക്സി​ലു​മാ​യാ​ണ് ഇ​ന്ന​ലെ തു​ണി ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

ആ​കെ 500 കി​ലോ​യോ​ളം തു​ണി ഇ​ന്ന​ലെ ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ടെ സേ​വ​നം ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്ലീ​ന്‍ കേ​ര​ള ക​ന്പ​നി​യു​ടെ വാ​ഹ​നം ഇ​ന്നെ​ത്തി​യാ​ല്‍ ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ല​ഭി​ച്ച തു​ണി ക​യ​റ്റി​ അ​യ​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

23 ന് ​ഇ​തേ ഇ​ട​ങ്ങ​ളി​ല്‍ ചെ​രു​പ്പു​ക​ളും 27 ന് ​ഇ​ല​ക്ട്രോ​ണി​ക് വേ​സ്റ്റ്, ട്യൂ​ബ് ലൈ​റ്റ്, സി​എ​ഫ്എ​ല്‍- എ​ല്‍​ഇ​ഡി ബ​ൾ​ബ് മു​ത​ലാ​യ​വ​യും 30ന് ​ചി​ല്ലു​മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പൊ​തു​മാ​ര്‍​ക്ക​റ്റു​ക​ള്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നി​ശ്ച​യി​ച്ച തീ​യ​തി ആ​റാ​ലും​മൂ​ട് മാ​ര്‍​ക്ക​റ്റി​ല്‍ ശു​ചീ​ക​ര​ണം ന​ട​ന്നി​ല്ല.

മ​റ്റൊ​രു തീ​യ​തി നി​ശ്ച​യി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ട​ങ്ങാ​വി​ള മാ​ര്‍​ക്ക​റ്റ് ശു​ചീ​ക​ര​ണം ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ത്തി​യാ​യി. 24 ന് ​ഓ​ല​ത്താ​ന്നി​യി​ലും 28 ന് ​ടൗ​ണ്‍ മാ​ര്‍​ക്ക​റ്റി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കും.