ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ര്‍ ശ്ര​ദ്ധേ​യ​മാ​യി
Saturday, September 21, 2024 6:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ര്‍ ശ്ര​ദ്ധേ​യ​മാ​യി. ചി​ത്ര​ക​ലാ​വേ​ദി നെ​യ്യാ​റ്റി​ന്‍​ക​ര സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ഇ​ന്ന​ലെ ഒ​രു​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കാ​ര്‍​ട്ടൂ​ണി​സ്റ്റ് എ. ​സ​തീ​ഷി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ അ​ര​ങ്ങേ​റി​യ​ത്.

കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ല്‍ വ​ര​യ്ക്ക് വി​ധേ​യ​രാ​യി. നേ​ര​ത്തെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​ആ​ര്‍. സ​ലൂ​ജ, കാ​ര്‍​ട്ടൂ​ണി​സ്റ്റ് എ. ​സ​തീ​ഷ്, സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര സെ​ക്ര​ട്ട​റി സ​ജി​ലാ​ല്‍ എ.​വി. നാ​യ​ര്‍, ചി​ത്ര​കാ​ര​ന്‍ ബി​ജു പാ​റ​ശാ​ല,


മൈ​ന്‍​ഡ് പ​ബ്ലി​ക്ക് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ഹ​രി ചാ​രു​ത, ചി​ത്ര​ക​ലാ​വേ​ദി കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. വി​ജ​യ​കു​മാ​ര്‍, ചി​ത്ര​കാ​ര​ന്‍ എ. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ബി​ജു ആ​ന്പാ​ടി​യു​ടെ പെ​യി​ന്‍റിം​ഗ് ഡെ​മോ. വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ചി​ത്ര​കാ​ര​ന്‍ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.