വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തിലെ അരുവിയോട് വാര്‍ഡില്‍ കാലായില്‍ പേരിമ്പകോണം റോഡില്‍ ചിറ്റാറിന് കുറുകെയുള്ള വറട്ടയം പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന നിലയില്‍. എല്‍എംഎസ് യുപിഎസ് പേരിമ്പക്കോണം സ്കൂളില്‍ വിദ്യാര്‍ഥികളടക്കം നടന്നു പോകുന്ന പ്രധാന പാതയാണിത്.
സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ കയ്യൊഴിയുകയാണെന്ന് നാട്ടുകാർ. എത്രയും വേഗം സംരക്ഷണഭിത്തി പുന സ്ഥാപിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും സമീപവാസികൾ പറയുന്നു. സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് ആനവൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു.