വെഞ്ഞാറമൂട് : ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ പരിപാടിയിൽ നേത്രരോഗ വിഭാഗം മുൻ മേധാവിയും ട്രിവാൻഡ്രം ഒഫ്താൽമിക് പ്രസിഡന്റുമായ പ്രഫ. ഡോ. ജെ. ആന്റണിയെ ആദരിച്ചു. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് സെക്രട്ടറി ഡോ. ബിജു ജോൺ, ഗോകുലം മെഡിക്കൽ കോളജ് ഡീൻ ഡോ. പി. ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ.വി .ആർ.നന്ദിനി , ഡോ. കെ. മഹാദേവൻ എന്നിവർ പങ്കെടുത്തു.