എസ്ബിഐയുടെ മൂന്നാം പാദ അറ്റാദായത്തിൽ വൻ വർധന
Friday, February 7, 2025 11:56 PM IST
മുംബൈ: പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായം കുത്തനെ കൂടി. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 84.3 ശതമാനത്തിന്റെ വർധനവിൽ 16,891 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുൻവർഷം സമാനകാലളവിൽ 9,160 കോടി രൂപയായിരുന്നു അറ്റാദായം.
ഇക്കാലയളവിൽ പലിശ വരുമാനത്തിലും വർധന ഉണ്ടായി. ഡിസംബർ പാദത്തിൽ 41,446 കോടിയായാണ് ഉയർന്നത്. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലുശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.