പിഎന്‍ബി ഹോം ലോണ്‍ എക്സ്പോ
Friday, February 7, 2025 11:56 PM IST
കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) സംഘടിപ്പിക്കുന്ന ഹോം ലോണ്‍ എക്സ്പോ എറണാകുളം ടിഡിഎം ഹാളില്‍ ആരംഭിച്ചു.
കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.പി. കാമത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് എറണാകുളം സര്‍ക്കിള്‍ ഹെഡ് ആര്. രാംമോഹന്‍ സന്നിഹിതനായിരുന്നു. പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്ന എക്സ്പോ ഇന്ന് സമാപിക്കും.