ബലൂചിസ്ഥാനിൽ രണ്ടു ഹിന്ദുക്കളെ ഭീകരർ കൊലപ്പെടുത്തി
Wednesday, February 12, 2025 2:43 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രണ്ടു ഹിന്ദുക്കളെ ഭീകരർ വെടിവച്ചു കൊന്നു.
ഹരിലാൽ, മോത്തി ലാൽ എന്നിവരാണ് കേച് ജില്ലയിലെ തുർബാത് മേഖലയിൽ കൊല്ലപ്പെട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികൾ വെടിവയ്ക്കുകയായിരുന്നു. മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.