അഫ്ഗാനിൽ ചാവേർ ആക്രമണം: അഞ്ചു പേർ കൊല്ലപ്പെട്ടു
Wednesday, February 12, 2025 12:02 AM IST
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കുണ്ഡുസ് പ്രവിശ്യയിലെ കാബൂൾ ബാങ്കിനു സമീപമായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ബാങ്ക് ഗാർഡും ഉൾപ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.