യുഎസിൽ സ്വകാര്യ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
Wednesday, February 12, 2025 12:02 AM IST
സ്കോട്സ്ഡെയിൽ: യുഎസിലെ അരിസോണയിലുള്ള സ്കോട്സ്ഡെയിൽ വിമാനത്താവളത്തിൽ സ്വകാര്യ വിമാനം മറ്റൊരു ജെറ്റുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗായകൻ വിൻസ് നീലിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കവേ റൺവേയിൽനിന്നു തെന്നിമാറി നിർത്തിയിട്ടിരുന്ന ഗൾഫ്സ്ട്രീം 200 വിമാനത്തിൽ ഇടിച്ചത്.