വീണ്ടും ട്രമ്പൻ തീരുമാനം! ; പേപ്പർ സ്ട്രോ നിരോധിച്ചു, പ്ലാസ്റ്റിക്കിന് സ്വാഗതം
Wednesday, February 12, 2025 12:02 AM IST
വാഷിംഗ്ടൺ: പേപ്പർ സ്ട്രോകളെ നിരോധിച്ച് പ്ലാസ്റ്റിക്കിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെഡറൽ ഗവണ്മെന്റിലുടനീളം പേപ്പർ സ്ട്രോകളെ വിലക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
“ഇതൊരു പരിഹാസ്യമായ സാഹചര്യമാണ്. നമ്മൾ പ്ലാസ്റ്റിക് സ്ട്രോകളിലേക്കു മടങ്ങുകയാണ്”- പേപ്പർ സ്ട്രോകളെ പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക് നിയന്ത്രിക്കുകയും ചെയ്യുന്ന ഫെഡറൽ വാങ്ങൽ നയം തിരുത്തുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
പേപ്പർ സ്ട്രോകൾ വാങ്ങുന്നത് നിർത്താനും സർക്കാർ ഓഫീസുകളിൽ പേപ്പർ സ്ട്രോകൾ ഇനി നൽകുന്നില്ലെന്ന് ഉറപ്പാക്കാനും ഉത്തരവ് നിർദേശിക്കുന്നു.