ഗാസയിൽ കൂടുതൽ സൈനികരെ ഇസ്രേയേൽ വിന്യസിക്കും
Wednesday, February 12, 2025 12:02 AM IST
ജറൂസലെം: ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ഗാസയ്ക്കുള്ളിലും ഗാസയ്ക്കും ചുറ്റും കൂടുതൽ സൈനികരെ വിന്യസിക്കാൻ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഇന്നലെ സുരക്ഷാ കാബിനറ്റുമായി നെതന്യാഹു നാലു മണിക്കൂർ ചർച്ച നടത്തിയിരുന്നു.