ബിജെപിയുടെ 400 സീറ്റിനെ പരിഹസിച്ച് അഖിലേഷ്
ബിജെപിയുടെ  400 സീറ്റിനെ പരിഹസിച്ച് അഖിലേഷ്
Sunday, April 28, 2024 12:55 AM IST
ല​ക്നോ: ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​യി ജ​നം വോ​ട്ട് ചെ​യ്യു​ക​യാ​ണെ​ന്ന യാ​ഥാ​ർഥ്യം ബി​ജെ​പി ഉ​ൾ​ക്കൊ​ണ്ടു​ക​ഴി​ഞ്ഞ​താ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ ഇ​ന്ത്യ സ​ഖ്യം സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വ്. 400 സീ​റ്റി​ൽ വി​ജ​യം എ​ന്ന ബി​ജെ​പി​യു​ടെ മു​ദ്രാ​വാ‌​ക്യം ഇ​പ്പോ​ൾ 400 സീ​റ്റി​ൽ പ​രാ​ജ​യം എ​ന്നാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ഖി​ലേ​ഷ് ക​ളി​യാ​ക്കി.

യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ ബി​ജെ​പി ഇ​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും സം​വ​ര​ണ​ന​യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണ്. ജ​നം ബി​ജെ​പി​യെ തി​ര​സ്ക​രി​ക്കു​ക​യാ​ണ്. അ​വ​ർ പി​ന്നി​ലാ​ണ്-​അ​ഖി​ലേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.