കർണാടകയിൽ രേഖപ്പെടുത്തിയത് സമീപകാലത്തെ മികച്ച പോളിംഗ്
കർണാടകയിൽ രേഖപ്പെടുത്തിയത് സമീപകാലത്തെ മികച്ച പോളിംഗ്
Thursday, May 9, 2024 1:18 AM IST
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ഴി​ഞ്ഞ ഏ​ഴി​നു ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ​മീ​പ​കാ​ല ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ മി​ക​ച്ച പോ​ളിം​ഗ്.

70.04 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ച​ത്.
മ​ധ്യ, വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ 14 സീ​റ്റു​ക​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ക​ഴി​ഞ്ഞ മാ​സം 26ന് 14 ​സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​രു​ന്നു. ര

​ണ്ടു ഘ​ട്ട​ങ്ങ​ളി​ലു​മാ​യി 28 സീ​റ്റു​ക​ളി​ൽ 69.9 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് അ​ന്തി​മ​റി​പ്പോ​ർ​ട്ട്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 68.8 ശ​ത​മാ​ന​വും 2014ൽ 67.20 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു പോ​ളിം​ഗ്. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു​പോ​ലെ ര​ണ്ടാം ഘ​ട്ട​ത്തി​ലും പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​ണു വോ​ട്ട് ചെ​യ്ത​ത്.

സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്ത്രീ​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ​ങ്ങ​ളാ​ണു കൂ​ടു​ത​ൽ സ്ത്രീ​ക​ളെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ​നി​രീ​ക്ഷ​ക​രു​ടെ അ​നു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.