അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിക്ക് ആദ്യ വനിതാ വിസി
അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിക്ക് ആദ്യ വനിതാ വിസി
Sunday, April 28, 2024 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് മു​സ്‌​ലിം യൂ​ണി​വേ​ഴ്സി​റ്റി (എ​എം​യു)​യി​ൽ ആ​ദ്യ വ​നി​താ വൈ​സ് ചാ​ൻ​സ​ല​റാ​യി പ്ര​ഫ. നൈ​മ ഖ​ത്തൂ​ണി​നെ നി​യ​മി​ച്ചു. അ​ലി​ഗ​ഡ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പാ​ണ് നി​യ​മ​നം.

യൂ​ണി​വേ​ഴ്സി​റ്റി ആ​ക്‌​ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​റും ഭ​ർ​ത്താ​വു​മാ​യ മു​ഹ​മ്മ​ദ് ഗു​ൽ​റേ​സി​ൽ​നി​ന്നാ​ണ് ഇ​വ​ർ ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ 22 നാ​ണ് നൈ​മ​യെ വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ലി​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്പോ​ഴു​ള്ള നി​യ​മ​ന​ത്തെ ചോ​ദ്യം ചെ​യ്തു പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ താ​രി​ഖ് മ​ൻ​സൂ​ർ 2023 ഏ​പ്രി​ലി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വ​യ്ക്കു​ക​യും പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​ത്ത​ർ​പ്ര​ദേ​ശ് ലെ​ജി​സ്‌​ലേ​റ്റീ​വ് കൗ​ണ്‍സി​ൽ അം​ഗ​വു​മാ​ണ് ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.