കൊച്ചി കപ്പല്‍ശാലയില്‍നിന്ന് കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി
കൊച്ചി കപ്പല്‍ശാലയില്‍നിന്ന് കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി
Friday, May 29, 2015 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാലയില്‍ കരയിലും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലും പദ്ധതി പൂര്‍ണ വിജയത്തിലെത്തുമെ ന്നു കേന്ദ്ര ഗതാഗത ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

അടുത്തയിടെ കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരമൊരു വാഹനം നിര്‍മിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു നിര്‍ദേശം ഉയര്‍ന്നുവന്നത്. ഈ വാ ഹനത്തിന്റെ നിര്‍മാണം കൊച്ചിയില്‍ സാധ്യമാകുമെന്ന് കപ്പല്‍ ശാലയിലെ എന്‍ജിനിയര്‍മാരും ഉറപ്പുനല്‍കിയിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കപ്പല്‍ ശാലാ അധികൃതര്‍ക്കു കൊച്ചിയില്‍ വച്ചുതന്നെ നിര്‍ദേശം നല്‍കിയിരുന്നതായും ഗഡ്കരി പറ ഞ്ഞു.

ഭാവിയില്‍ വന്‍സാധ്യതകളുള്ള, കരയിലും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്റെ രൂപരേഖ തയാറാക്കാന്‍ വിദഗ്ധ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. പെട്രോളിലും ഡീസലിലും ഓടുന്ന ഓട്ടോറിക്ഷകളില്‍ വൈദ്യുതി ഉപയോഗിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നുണ്െടന്നും മന്ത്രി അറിയിച്ചു. ഇതു സംബ ന്ധിച്ച റിപ്പോര്‍ട്ട് അടുത്തദിവ സംതന്നെ ലഭിക്കും. വാഹ ന ങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആലോചിക്കുന്നത്. പൊതുഗതാഗത സംവിധാന ത്തിലെ ബസുകളും ഇലക്ട്രിക് എന്‍ജിനിലേക്ക് മാറ്റാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നാലോ അഞ്ചോ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഗ താഗത മന്ത്രാലയം വലിയ പുരോഗതി കൈവരിച്ചതായും മന്ത്രി അവകാശപ്പെട്ടു. 4410 കി.മീ. ഹൈവേ നിര്‍മാണം ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. 7980 കി.മീ. പദ്ധതികള്‍ക്ക് അനുമതി നല്‍കി. പിപിപി മാതൃകയിലുള്ള പദ്ധതികള്‍ക്കു കൂടുതല്‍ നിക്ഷേപകര്‍ മുന്നോട്ടു വരുന്നുണ്ട്. ദേശീയ പാത വികസനത്തിനൊപ്പം ജലപാത വികസനത്തിനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായും ഗഡ്കരി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.