മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ  മരിച്ചു
Tuesday, April 23, 2024 3:52 AM IST
ആ​​ലു​​വ: കൂ​ട്ടു​കാ​രോ​ടൊ​പ്പം ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​ൻ മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും ദേ​ഹ​ത്തു വീ​ണ് മ​രി​ച്ചു. പു​റ​യാ​ർ ഗാ​ന്ധി​പു​ര​ത്ത് അ​ന്പാ​ട്ടു വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണു മ​രി​ച്ച​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.15 ഓടെ ഗ്രൗ​​ണ്ടി​​ൽ കൂ​​ട്ടു​​കാ​​രോ​​ടൊ​​പ്പം ക​​ളി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​ളി​​ക്കു​​ന്ന​​തു നോ​​ക്കി സൈ​​ക്കി​​ളി​​ൽ ചാ​​രി നി​​ൽ​​ക്കു​​ന്പോ​​ൾ മ​​രം ഒ​​ടി​​ഞ്ഞ് വൈ​​ദ്യു​​ത പോ​​സ്റ്റി​​ലേ​​ക്ക് വീ​​ണതോടെ ര​​ണ്ടുംകൂ​​ടി കു​​ട്ടി​​യു​​ടെ ദേ​​ഹ​​ത്തേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഉ​​മ്മ: ഫൗ​​സി​​യ. സ​​ഹോ​​ദ​​ര​​ൻ: ഫ​​ർ​​ഹാ​​ൻ. എ​​ട​​നാ​​ട് വി​​ജ്ഞാ​​ന​​പീ​​ഠം പ​​ബ്ലി​​ക് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. പി​​താ​​വ് നൗ​​ഷാ​​ദ് ഗാ​​ന്ധി​​പു​​ര​​ത്തെ വ്യാ​​പാ​​രി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.