നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ പി​ക്ക​പ്പ് ലോ​റി ഇ​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ പി​ക്ക​പ്പ്  ലോ​റി  ഇ​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
Friday, May 3, 2024 12:44 AM IST
കൊ​യി​ലാ​ണ്ടി: ട​യ​ർ പ​ഞ്ച​റാ​യ​തു​മൂ​ലം നി​ർ​ത്തി​യി​ട്ട കാ​റി​നു പി​ന്നി​ൽ പി​ക്ക​പ്പ് ലോ​റി ഇ​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ട​ക​ര ചോ​റോ​ട് അ​ബീ​ബ് മ​ൻ​സി​ൽ റ​ഷീ​ദി​ന്‍റെ​യും സ​ബീ​ല​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഹി​യാ​ഷ് (ര​ണ്ട​ര)​ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കൊ​യി​ലാ​ണ്ടി പാ​ല​ക്കു​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് ലോ​റി ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ൽ ട​യ​ർ പ​ഞ്ച​റാ​യി റി​പ്പ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്ന കാ​റി​നെ​യും കാ​റി​നു പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കുഞ്ഞ് ഉൾപ്പെടെയുള്ള കു​ടും​ബ​ത്തെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ല്‍​നി​ന്നു കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

പ​രി​ക്കേ​റ്റ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫാ​ത്തി​മ (64), ആ​യി​ഷ (64), സെ​യ്ഫ് (14), ഷെ​ഫീ​ർ (45), ഫാ​ത്തി​മ (17), ഗോ​പി (55), ജു​നൈ​ദ് (37), സു​ഹ​റ (55) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.

സി​ഷ​ന്‍, ഹൈ​സ എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് ഹി​യാ​ഷി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.