പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
Tuesday, April 23, 2024 3:52 AM IST
ഏ​റ്റു​മാ​നൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. നാ​ൽ​പാ​ത്തി​മ​ല ത​ട​ത്തി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​കാ​ശ് സു​രേ​ന്ദ്ര​ൻ (19) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പം നാ​ൽ​പാ​ത്തി​മ​ല​യി​ലാ​ണ് സം​ഭ​വം.

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു ആ​കാ​ശും സു​ഹൃ​ത്തു​ക്ക​ളും. ഇ​തി​നി​ടെ അ​തു​വ​ഴി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘം എ​ത്തു​ന്ന​തു ക​ണ്ട് ഭ​യ​ന്ന സം​ഘം ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു.​


പ​ല ത​ട്ടു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന പു​ര​യി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ ത​ട്ടി​ൽനി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ ആ​കാ​ശ് നേ​രേ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പ് ക​ട​ന്നു പോ​യ ശേ​ഷം വീ​ണ്ടും സം​ഘാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ ആ​കാ​ശ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഘാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആ​കാ​ശ് കി​ണ​റ്റി​ൽ വീ​ണ​ത് അ​റി​യു​ന്ന​ത്.

അ​വ​ർത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്ക് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കി​ണ​റ്റി​ൽനി​ന്ന് പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും ആ​കാ​ശ് മ​രി​ച്ചി​രു​ന്നു.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​സ്ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.