യാ​ത്ര മു​ട​ങ്ങി; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാത്രക്കാർ പ്രതിഷേധിച്ചു
യാ​ത്ര മു​ട​ങ്ങി; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാത്രക്കാർ പ്രതിഷേധിച്ചു
Saturday, April 20, 2024 12:52 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: യാ​​​ത്ര മു​​​ട​​​ങ്ങി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബ​​​ഹ​​​ളം. ഇ​​ന്ന​​ലെ എ​​​മി​​​റേ​​​റ്റ്‌​​​സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​കാ​​​നെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യെ​​​ങ്കി​​​ലും അ​​​വി​​​ടെ​​നി​​​ന്നു മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന് ടി​​​ക്ക​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന​​​വ​​​രെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ വി​​​മാ​​​ന ക​​​മ്പ​​​നി ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​താ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

ദു​​​ബാ​​​യി​​​ൽ ക​​​ന​​​ത്ത​​​ മ​​​ഴ പെ​​​യ്ത​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി താ​​​റു​​​മാ​​​റാ​​​യ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളൂ. അ​​​തി​​​നാ​​​ലാ​​​ണ് ദു​​​ബാ​​​യി​​​ൽ​​നി​​​ന്നും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന് ടി​​​ക്ക​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

യു​​​കെ, കാ​​​ന​​​ഡ, അ​​​യ​​​ർ​​​ല​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ സ്ഥ​​ല​​​ങ്ങ​​​ളി​​​ലേ​​ക്കു ​പോ​​​കു​​​ന്ന​​​തി​​​ന് എ​​​മി​​​റേ​​​റ്റ്‌​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ടി​​​ക്ക​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന അ​​​മ്പ​​​തോ​​​ളം പേ​​​ർ​​​ക്കാ​​​ണു യാ​​​ത്ര നി​​​ഷേ​​​ധി​​​ച്ച​​​ത്.

ബ​​​ഹ​​​ളം വ​​​ച്ച യാ​​​ത്ര​​​ക്കാ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സും സി​​​ഐ​​​എ​​​സ്എ​​​ഫും ചേ​​​ർ​​​ന്നാ​​​ണു ശാ​​​ന്ത​​​രാ​​​ക്കി​​​യ​​​ത്. യാ​​​ത്ര മു​​​ട​​​ങ്ങി​​​യ​​​വ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​ത്തി വി​​​മാ​​​ന ക​​​മ്പ​​​നി​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി. ഇ​​ന്ന​​ലെ രാ​​​വി​​​ലെ 10.30ന് ​​​പോ​​​കേ​​​ണ്ട വി​​​മാ​​​നം 12നാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.