വ്യാജപ്രചാരണം; നിയമനടപടിക്ക് കെസിവൈഎം
വ്യാജപ്രചാരണം; നിയമനടപടിക്ക് കെസിവൈഎം
Tuesday, June 15, 2021 1:17 AM IST
കൊ​​ച്ചി: ക്രി​​​​സ്ത്യ​​​​ൻ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്ന വ്യാ​​​​ജേ​​​​ന വി​​​​ഭാ​​​​ഗീ​​​​യത പ​​​​ര​​​​ത്തു​​​​ന്ന ചി​​​​ല സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കെ​​​​സി​​​​വൈ​​​​എം ന്‍റെ പേ​​​​രി​​​​ൽ വ്യ​​​​ജ പ്ര​​​​ച​​​​ാര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി അ​​​​റി​​​​യി​​​​ച്ചു.

ഈ ​​​​വി​​​​ഷ​​​​യ​​​​ം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റ് യോ​​​​ഗം ചേ​​​​ർ​​​​ന്നു. ക്രി​​​​സ്ത്യ​​​​ൻ കോ​​​​-ഒാർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി എ​​​​ന്ന പേ​​​​രി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​മ്മി​​​​റ്റി​​​​ക്ക് കെസിവൈ ​​​​എ​​​​മ്മു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ല. ഇ​​​​ത്ത​​​​രം ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​യ​​​​ച്ചി​​​​ട്ടി​​​​ല്ല എ​​​​ന്ന് 32 രൂ​​​​പ​​​​ത​​​​ക​​​​ളും രേ​​​​ഖാ​​​​മൂ​​​​ലം സം​​​​സ്ഥാ​​​​ന സി​​​​ൻഡിക്കറ്റി​​​​നെ ധ​​​​രി​​​​പ്പി​​​​ച്ചു.

ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി യാ​​​​തൊ​​​​രു വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല എ​​​​ന്നും, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ത സൗ​​​​ഹാ​​​​ർ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ഡ്വേ​​​​ർ​​​​ഡ് രാ​​​​ജു അ​​​​റി​​​​യി​​​​ച്ചു.


കെ​​​​സി​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ പേ​​​​രി​​​​ൽ ക്ല​​​​ബ് ഹൗ​​​​സ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ വി​​​​ദ്വേ​​​​ഷ ജ​​​​ന​​​​ക​​​​മാ​​​​യ ച​​​​ർ​​​​ച്ച ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ കെ​​​​സി​​​​വൈ​​​​എ​​​​മ്മു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ര​​​​ണാ​​​​ണെ​​​​ന്ന് യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. അ​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​രം ച​​​​ർ​​​​ച്ച​​​​ക​​​​ളും വ്യാ​​​​ജ പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ളി​​​​ൽ നി​​​​ന്നും വ​​​​രു​​​​ന്ന സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ണ​​​​ം.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കെ​​​​സി​​​​വൈ​​​​എം പ്ര​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​നും യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷി​​​​ജോ മാ​​​​ത്യു, ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ്റ്റീ​​​​ഫ​​​​ൻ ചാ​​​​ല​​​​ക്ക​​​​ര, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സി. ​​​​റോ​​​​സ് മെ​​​​റി​​​​ൻ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ റോ​​​​ഷ്ന മ​​​​റി​​​​യം ഈ​​​​പ്പ​​​​ൻ, അ​​​​ഗ​​​​സ്റ്റി​​​​ൻ ജോ​​​​ണ്‍, അ​​​​ജോ​​​​യ് പി ​​​​തോ​​​​മ​​​​സ്, റോ​​​​സ് മേ​​​​രി തേ​​​​റു​​​​കാ​​​​ട്ടി​​​​ൽ, ഫി​​​​ലോ​​​​മി​​​​ന സി​​​​മി, ഡെ​​​​നി​​​​യ സി​​​​സി ജ​​​​യ​​​​ൻ, എ​​​​ബി​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.