ബംഗളൂരു സ്ഫോടനം: പ്രതികളുടെ ജാമ്യപേക്ഷ തള്ളി
Thursday, November 26, 2015 12:36 AM IST
കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ വെങ്ങോല അല്ലപ്ര പൂത്തിരി ഹൌസില്‍ അബ്ദുല്ല (ഷഹനാസ്), കണ്ണൂര്‍ സ്വദേശി തസ്ലിം എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സി.എസ്. ഷിജു ഷൈഖ് തള്ളി. പ്രതികള്‍ ഗുരുതരമായ കുറ്റകൃത്യത്തിലാണ് ഏര്‍പ്പെട്ടതെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും വിലയിരുത്തിയാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. നസീറിനെ ചോദ്യംചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു പോലീസ് സംഘം ബംഗളൂരു കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.