കേന്ദ്ര സര്‍വകലാശാലയില്‍ സ്പെഷല്‍ അഡ്മിഷന്‍ ടെസ്റ്
Wednesday, July 29, 2015 12:39 AM IST
കാസര്‍ഗോഡ്: കേന്ദ്രസര്‍വകലാശാലയില്‍ എല്‍എല്‍എം, എംഎഡ് (മാത്ത്മാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഇംഗ്ളീഷ്) കോഴ്സുകളിലെ പട്ടികജാതി/പട്ടികവര്‍ഗം, ഒബിസി, ജനറല്‍ എന്നീ വിഭാഗങ്ങളിലെ ഏതാനും ഒഴിവുകളിലേക്ക് സ്പെഷല്‍ അഡ്മിഷന്‍ ടെസ്റ് (ടഅഠ) നടത്തുന്നു. ഓഗസ്റ് ആറിനു കാസര്‍ഗോഡ്, എറണാകുളം, തിരുവല്ല, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണു പരീക്ഷ നടത്തുന്നത്.

പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ആറിനു രാവിലെ ഒമ്പതിന് അതതു സെന്ററുകളില്‍ എത്തിച്ചേരണം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 10.30 വരെയാണ്. തുടര്‍ന്ന് 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവേശന പരീക്ഷ നടത്തപ്പെടും. ഒബിസി, ജനറല്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് 200 രൂപയും ആണ് രജിസ്ട്രേഷന്‍ ഫീസ്. പരീക്ഷാഫലം ഓഗസ്റ് ഏഴിന് വൈകുന്നേരം അഞ്ചിനു യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അഭിമുഖം ഓഗസ്റ് 10നു രാവിലെ 11നു കാസര്‍ഗോഡ് വിദ്യാനഗര്‍ കാമ്പസില്‍വച്ചും പത്തനംതിട്ടയിലെ തിരുവല്ല സെന്ററില്‍വച്ചും നടത്തും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് ംംം.രൌസലൃമഹമ.മര. ശി സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.