മന്ത്രി കെ.സി. ജോസഫിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു പരാതി
മന്ത്രി കെ.സി. ജോസഫിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു പരാതി
Wednesday, July 29, 2015 12:30 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് കോടതിയലക്ഷ്യ നടപടിക്കായി ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ ചീഫ് ജസ്റീസിനു പരാതി നല്‍കി. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെയും സര്‍ക്കാര്‍ അഭിഭാഷകരെയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ മന്ത്രി ജോസഫ് പരിഹസിച്ചെന്നും മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിനിര്‍വഹണത്തിലുള്ള കൈകടത്തലാണെന്നും പരാതിയില്‍ പറയുന്നു.

കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി വേണമെന്നില്ലെന്ന് ജയരാജന്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണു പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് ലോയേഴ്സ് യൂണിയനും നേരത്തെ പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കുന്നതിന് അനുമതി തേടി ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റി അഡ്വക്കറ്റ് ജനറലിനു പരാതി നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.