ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
Thursday, November 3, 2016 7:42 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, കായിക സമിതിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബാസിയയിൽ സംഘടിപ്പിച്ച ടൂർണമെന്റ് ട്രാസ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം കൺവീനർ ജോസഫ് കനകൻ സംസാരിച്ചു.

വിവിധ ഏരിയയിൽ നിന്നും എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അബാസിയ എസി ടീം ജേതാക്കളായി. അബാസിയ എബി ടീം റണ്ണേഴ്സ് അപ്പായി. അബാസിയ എസിയിലെ യൂനിസ് മാൻ ഓഫ് ദ മാച്ചും ഷാജഹാൻ മാൻ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാനായി ഷഫീക് (അബാസിയ ബി), മികച്ച ബൗളറായി വിനു (അബാസിയ എസി), മികച്ച വിക്കറ്റ് കീപ്പറായി ഷമീർ (ജഹ്റ) എന്നിവരേയും തെരഞ്ഞെടുത്തു. ജേതാക്കൾക്ക് അസോസിയേഷൻ ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ