ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം
Thursday, May 9, 2024 10:26 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. പു​ല​ർ​ച്ചെ 4.20ന് ​പു​റ​പ്പ​ടേ​ണ്ട ഷാ​ർ​ജ വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യി അ​വ​സാ​ന നി​മി​ഷ​മാ​ണ് അ​റി​യി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ക​ണ്ണൂ​രി​ൽ നി​ന്ന് ഇ​തു​വ​രെ നാ​ല് വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​സ്ക​റ്റ്‌, ദ​മാം വി​മാ​ന​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച ഉ​ച്ചക​ഴി​ഞ്ഞ് 2.15ന് ​ദു​ബാ​യി, വൈ​കി​ട്ട് 7.30ന് ​ഷാ‍​ർ​ജ വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ൽ നി​ന്ന് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.55ന് ​മ​സ്ക​റ്റി​ലേ​ക്കും രാ​വി​ലെ 7.55നും 9.05​നും ബ​ഹ​റി​നി​ലേ​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് നി​ല​വി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് അ​ന്തി​മ​മാ​ണോ ഇ​വ പു​നഃ​ക്ര​മീ​ക​രി​ക്കു​മോ റ​ദ്ദാ​ക്കു​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

നേരത്തെ, ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ദ​മാ​മി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നവും റ​ദ്ദാ​ക്കിയിരുന്നു. രാ​ത്രി 10.10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ദോ​ഹ​യി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യെ​ന്ന് യാ​ത്ര​ക്കാ​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട അ​വ​ധി​യാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം.