'മധുരിക്കും ഓര്‍മകളെ' സംഗീതാര്‍ച്ചന ഫെബ്രുവരി 24ന്
Tuesday, February 23, 2016 8:19 AM IST
കുവൈത്ത്: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒഎന്‍വി കുറുപ്പിന്റേയും പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണിയുടെയും സ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടു തനിമയൊരുക്കുന്ന സംഗീതാര്‍ച്ചന 'മധുരിക്കും ഓര്‍മകളെ' ഫെബ്രുവരി 24നു (ബുധന്‍) വൈകുന്നേരം ഏഴിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

കുവൈത്തിലെ പ്രമുഖ ഗായകരും സംഗീതജ്ഞരും പരിപാടിയില്‍ പങ്കെടുക്കുന്ന പരിപാടിയിലേക്കു പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍