സെന്റ് സ്റീഫന്‍സില്‍ ഇടവകപ്പെരുന്നാള്‍ സമാപിച്ചു
Friday, January 8, 2016 10:17 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാള്‍ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ പൂര്‍വാധികം ഭക്തിയോടെ ആഘോഷിച്ചു.

പൌരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മാര്‍ക്കോസ് മോര്‍ ക്രിസോസ്തമോസ് മുഖ്യകാര്‍മികത്വം വഹിച്ച പെരുന്നാള്‍ ശുശ്രൂഷകളില്‍ വികാരിമാരായ ഫാ. ജിബി ഇഞ്ചിക്കോട്ടില്‍, ഫാ. ജോസഫ് വാഴയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഫാ. സി.സി. ഏലിയാസ്, സെക്രട്ടറി എല്‍ദോ അരുണ്‍ ജോസഫ്, ട്രസ്റി സൈമണ്‍ തോമസ് എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. സുവിശേഷ പ്രസംഗം, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള