സംസ്കൃതി പ്രഭാഷണം 17ന്
Thursday, December 17, 2015 10:14 AM IST
ദോഹ: സംസ്കൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഖത്തര്‍ ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണം വൈകുന്നേരം 6.30ന് ഐസിസി അശോക ഹാളില്‍ നടക്കും.

പ്രഗല്‍ഭ പ്രഭാഷകനും മുന്‍ പിഎസ്സി അംഗവും ആലത്തൂര്‍ ശ്രീ നാരായണ കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ. കെ.യു. അരുണന്‍ 'കേരളീയ സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ദോഹയിലെത്തിച്ചേര്‍ന്ന അദ്ദേഹത്തെ സംസ്കൃതി പ്രവര്‍ത്തകര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.