സഹിഷ്ണുതയുടെ പാഠങ്ങള്‍ തിരുനബിയില്‍ നിന്ന് പഠിച്ചു പകരുക: സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍
Monday, December 14, 2015 7:23 AM IST
ജിദ്ദ: നമ്മുടെ രാജ്യം കടുത്ത അസഹിഷ്ണുതയിലേക്ക് നീങ്ങുമ്പോള്‍ സഹിഷ്ണുതയുടെ പാഠങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍ നിന്ന് പഠിക്കുകയും പകര്ത്തുകയും അവ മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്കുകയും ചെയ്യേതാണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ജിദ്ദയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ഹമീദ് അലി ശിഹാബ് തങ്ങള്‍, ജിദ്ദ ഇസ്ളാമിക് സെന്ററിനു കീഴില്‍ എസ്കെഐസി , എസ്വൈഎസ്, ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി, ഹാദിയ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ 'സഹിഷ്ണുതയുടെ പ്രവാചകന്‍' എന്ന കാമ്പയിന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സയ്യിദ്സഹല്‍ തങ്ങള്‍ സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ഫൈസി കുളപ്പറമ്ബ് തങ്ങള്ക്ക് ജിദ്ദ സുന്നി സമൂഹത്തിന്റെ സ്നേഹോപാരമായി ഷാള്‍ അണിയിച്ചു. ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

ഇബ്രാഹീം ഫൈസി തിരൂര്ക്കാട് , ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, കെ.വി.എ. ഗഫൂര്‍, ടി.പി.ഷുക്കൂര്‍, കരീം ഫൈസി, വി.പി. മുസ്തഫ, അബ്ദുള്ള കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, രായിന്‍കുട്ടി നീറാട്, അബൂബക്കര്‍ ദാരിമി ആലമ്പാടി, മുസ്തഫ ബാഖവി ഊരകം, അബ്ദുല്‍ ബാരി ഹുദവി, എന്‍ പി. അബൂബക്കര്‍ ഹാജി, മുജീബ് റഹ്മാനി, സുബൈര് ഹുദവി, മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാഫിസ് ജാഫര് വാഫി സ്വാഗതവും മുസ്തഫ ഹുദവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍