ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷം നവംബര്‍ ഏഴിന്
Friday, October 23, 2015 7:42 AM IST
ടൊറേന്റോ: ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങള്‍ നടത്തുന്നു. നവംബര്‍ ഏഴിനു (ശനി) വൈകുന്നേരം അഞ്ചിനു ബര്‍ലിംഗ്ടണ്‍ കോര്‍പ്പസ് ക്രിസ്റി സെക്കന്‍ഡറി സ്കൂളിലാണ് ആഘോഷം.

ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളില്‍ ഹാള്‍ട്ടണ്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗം ഇന്ദിര നായിഡു, കാനഡയിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവര്‍ത്തകനായ ജോബ്സണ്‍ ഈശോ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങളും സ്കിറ്റുകളും കോര്‍ത്തിണക്കിയുള്ള കലാപരിപാടികളിലെ മുഖ്യ ഇനം കാര്‍ത്തിക് രാമലിംഗത്തിന്റെ മ്യൂസിക് ഫ്യൂഷന്‍ ആണ്. ചടങ്ങില്‍ മലയാള ഭാഷാ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിക്കും.

അസോസിയേഷന്‍, ഓക്വില്‍ ഹോസ്പിറ്റല്‍ നിര്‍മാണത്തിനുവേണ്ടി സമാഹരിച്ച തുക ഫൌണ്േടഷന്‍ പ്രതിനിധികള്‍ക്കു കൈമാറും.

ആഘോഷപരിപാടികളിലേയ്ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബിന്‍സ് മണ്ഡപം (പ്രസിഡന്റ്) 289 208 7614, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്