പെരിന്തല്‍മണ്ണ അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു
Monday, November 3, 2014 5:13 AM IST
റിയാദ്: പെരിന്തല്‍മണ്ണ നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ പെരിന്തല്‍മണ്ണ ഏരിയാ പ്രവാസി അസോസിയേഷന്‍ (പാപ) കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് സക്കീര്‍ മണ്ണാര്‍മലയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ ജോസഫ് അതിരുങ്കല്‍, നജീം കൊച്ചുകലുങ്ക്, അര്‍ശുല്‍ അഹമ്മദ്, ജിഫിന്‍ അരീക്കോട്, മുസ്തഫ പാണ്ടിക്കാട്, ഉദയഭാനു, സൈനുദ്ദീന്‍ കൊച്ചി, ഹനീഫ കൂട്ടായി, നസ്റുദ്ദീന്‍ ആലപ്പുഴ, ഉബൈദ് എടവണ്ണ, ശംനാദ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ പാപ ഭാരവാഹികള്‍ക്കും ഉപദേശക സമിതി അംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. സെക്രട്ടറി റഫീഖ് പൂപ്പാല സ്വാഗതവും വി.എം റഫീഖ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍