കുര്യന്‍ തോമസ് ന്യുയോര്‍ക്കില്‍ നിര്യാതനായി
Wednesday, October 1, 2014 5:09 AM IST
ന്യുയോര്‍ക്ക്: പയ്യപ്പാടി കല്ലകടമ്പില്‍ ചീരംകുളത്തു കുര്യന്‍ തോമസ് (80) നിര്യാതനായി. കാനം മേമന കുടുംബാംഗം അന്നമ്മയാണു ഭാര്യ. മക്കള്‍: ഷെര്‍ലി, സാം കുട്ടി, കൊച്ചുമോള്‍, പരേതനായ ഷാജന്‍. മരുമക്കള്‍: അച്ചന്‍ കുഞ്ഞ്, ഉഷ, ലാലു. ഏഴു കൊച്ചുമക്കളുണ്ട്.എല്‍മോണ്ട് ഹെബ്രോണ്‍ ഗോസ്പല്‍ അസംബ്ളി സജീവ പ്രവര്‍ത്തകനായിരുന്നു.

പൊതുദര്‍ശനം: ഒക്ടോബര്‍ മൂന്നിന് വ്യാഴാഴ്ച അഞ്ചു മുതല്‍ ഒമ്പതു വരെ. പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. (2175 ജെറിക്കൊ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക് 11040, 516 747 4300. സംസ്കാര ശുശ്രൂഷ ഒക്ടോബര്‍ നാലിന് രാവിലെ 8.30 മുതല്‍ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കുറ്റിപ്പുറത്ത് (914 260 2619), സാം കുട്ടി തോമസ് (347 345 8255).

റിപ്പോര്‍ട്ട്: ജോസ് കാടാപുറം