കുട്ടികള്‍ക്കായി ഡ്രീംസ് സമ്മര്‍ ക്യാമ്പ് ഓഗസ്റ് 11 മുതല്‍ 14 വരെ
Wednesday, July 23, 2014 8:14 AM IST
ഡാളസ്: കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി തുടങ്ങിയ 'ഡ്രീംസ്' ഡാളസിന്റെ സമ്മര്‍ ക്യാമ്പ് ഓഗസ്റ് 11 മുതല്‍ 14 വരെ ഡാളസില്‍ നടക്കും.

രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഡയറക്ടര്‍ ഫാ. ലിജോ പാത്തിക്കല്‍ സിഎംഐ അറിയിച്ചു. ആറു മുതല്‍ എട്ടു വരെ ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി നടത്തുന്ന അഞ്ചു ദിവസത്തെ സമ്മര്‍ക്യാമ്പ് തികച്ചും സൌജന്യമാണ്. ഔട്ട് ഡോര്‍, ഇന്‍ഡോര്‍ സൌകര്യങ്ങളുള്ള ഗാര്‍ലന്‍ഡിലെ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഫസിലിറ്റിയാണ് വേദി.

രജിസ്ട്രേഷന്‍ ഫോമിനും വിശദ വിവരങ്ങള്‍ക്കും: ജോണ്‍സന്‍ കുര്യാക്കോസ് 972 310 3455, ഹരിദാസ് തങ്കപ്പന്‍ 214 908 5686, ഷാജി പണിക്കശേരി 214 966 6627, തോമസ്കുട്ടി ഫിലിപ്പ് 214 418 3431, ഫാ. ലിജോ പാത്തിക്കല്‍ സിഎംഐ 318 6140 444, ഋാമശഹ : ഹലൌറൃെലമാൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍