ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍
Friday, April 4, 2014 6:08 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് ഏരിയയിലെ ഇടവകകള്‍ സംയുക്തമായി കണ്‍വന്‍ഷന്‍ നടത്തുന്നു.

ഏപ്രില്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 6.30 ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഫാ. നൈനാന്‍ വി. ജോര്‍ജ് ആണ് മുഖ്യപ്രാസംഗികന്‍. ആത്മീയ രൂപാന്തരത്തിലേക്ക് എന്നതാണ് ചിന്താവിഷയം.

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി, സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് ജയിംസ് ഓര്‍ത്തഡോക്സ് മിഷന്‍ പള്ളി എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍.

സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വലിയപള്ളി വികാരി ഫാ. രാജു എം. ദാനിയേല്‍ കണ്‍വീനര്‍ ആയ കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍