സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ​ട്ടു​കൂ​ട്ടം വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി മാ​റി.

കൈ​ര​ളി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നു, സെ​ക്ര​ട്ട​റി ജോ​സ​ഫ്, പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ശാ​ന്ത്‌, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് പാ​ട്ടി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത മ​ഹാ​ര​ഥ​ന്മാ​രെ അ​നു​സ്മ​രി​ക്കു​ന്ന രീ​തി​യി​ൽ ത‌​യാ​റാ​ക്കി​യ സ്റ്റേ​ജി​ൽ കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ പ​ങ്കെ​ടു​ത്ത വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് വേ​റി​ട്ടു നി​ന്നു.


ശ​ബ്ദ മാ​ധു​ര്യം കൊ​ണ്ട് സ​ദ​സ്സി​നെ ഇ​ള​ക്കി​മ​റി​ച്ച സു​ശാ​ന്തും ര​ഞ്ജി​ത്തും ജെ​യ്‌​സ​ണും സ​ദ​സി​നെ ആ​വേ​ശ​ത്തി​ൽ ആ​ഴ്ത്തി. വീ​ടു​ക​ളി​ൽ നി​ന്നും പാ​ച​കം ചെ​യ്തു​കൊ​ണ്ടു​വ​ന്ന വൈ​വി​ദ്ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ൾ പ​രി​പാ​ടി​ക്ക് മി​ക​വേ​കി.

വീ​ണ്ടും ര​ണ്ട് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ പാ​ട്ടു​കൂ​ട്ടം പ​രി​പാ​ടി​ക്ക് ഒ​ത്തു​ചേ​രാം എ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി കൈ​ര​ളി യൂ​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ട്ട്കൂ​ട്ടം പ​രി​പാ​ടി അ​വ​സാ​നി​ച്ചു.