തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ...; യുകെ മലയാളികളുടെ ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
Saturday, December 14, 2024 1:58 PM IST
ലണ്ടൻ: യുകെ മലയാളികളുടെ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ... എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു ഈണം നൽകിയത് ഗോഡ്വിൻ തോമസാണ്.
ബിനോയ് ജോസഫ് നിർമിച്ച ഈ ഗാനത്തിൽ കാമറ ജെയ്ബിൻ തോളത്ത്, എഡിറ്റിംഗ് അരുൺ കൂത്താടത്, ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ് ഷിജോ ജോസ്, അഭിലാഷ് ആന്റണി, രതീഷ് തോമസ് ബിജു തോമസ്, ബിബിൻ ബേബി, അന്ന ജോസഫ് കുന്നേൽ,
ബിജി ബിജു, സീനിയ ബോസ്കോ അശ്വതി മരിയ, ഐവി അബ്രഹം, രേഷ്മ സാബു, മെറിൻ ചെറിയാൻ, ഡാലിയ സജി തുടങ്ങിയ കുട്ടികളും വിഡിയോ ഗാനത്തിൽ പങ്കാളികളായി.